നഗരസഭ വ്യവസായ വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ നവ സംരംഭകരെ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെപറ്റി ബോധവാന്‍മാരാക്കുന്നതിനായി ജനറല്‍ ഓറിയന്റേഷന്‍ പ്രോഗ്രാം നാളെ രാവിലെ 11 മണിക്ക് നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നവസംരംഭകര്‍, സംരംഭക ആശയങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. ഏകദിന ശില്പശാലയില്‍ പങ്കെടുക്കുന്നവരുടെ അഭിരുചിക്ക് അനുസൃതമായ വിവിധ സൗജന്യ കോഴ്‌സുകള്‍ നഗരസഭയില്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്നതായിരിക്കും.
ഈ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സംരംഭക ആശയം നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ വിവിധ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി സപ്പോര്‍ട്ടുകള്‍ നല്‍കുന്നതായിരിക്കും. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ സ്വയംതൊഴില്‍ വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിച്ചിരിക്കുന്നവര്‍ നിര്‍ബന്ധമായും ഈ ട്രെയിനിങ്ങില്‍ പങ്കെടുക്കേണ്ടതാണെന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അറിയിച്ചു.



0 Comments