പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയ സമ്മേളനം നടന്നു


.

പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയ സമ്മേളനം നടന്നു. സമ്മേളനം സംഘം ജില്ലാ സെക്രട്ടറി ആര്‍ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു.

സംഘം സംസ്ഥാന കമ്മിറ്റി അംഗം വി.ജി. ശിവദാസ് സംഘടന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി അഡ്വ. വി.ജി. വേണുഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാരായണന്‍ കാരനാട്ട്, സതീഷ് കുമാര്‍, ജോര്‍ജ് പി.എം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കെ.ജെ ജോണ്‍, പി.എം. ജോസഫ്, എം.ജി രാജു, സതീഷ് മണര്‍കാട് എന്നിവര്‍ പ്രസംഗിച്ചു.



ഗ്രാമീണ ഗ്രന്ഥശാലകളുടെ ജനാധിപത്യപരമായ ഉള്ളടക്കം തകര്‍ക്കുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കത്തെ പ്രതിഷേധിച്ചുകൊണ്ട് സമ്മേളനം പ്രമേയം പാസാക്കി.
ഏരിയ സെക്രട്ടറിയായി അഡ്വ. വി.ജി. വേണുഗോപാലിനെ തിരഞ്ഞെടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments