രണ്ട് സഹപാഠികള്‍ക്ക് കിടപ്പാടമൊരുക്കാന്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരായ വിദ്യര്‍ത്ഥികള്‍ സോപ്പും ഫിനോളും വില്‍ക്കുന്നു. വീടുവീടാന്തരം കയറി ഇവ വിറ്റ് ലഭിക്കുന്ന തുകകൊണ്ട് രണ്ട് കൂട്ടുകാര്‍ക്ക് വീടൊരുക്കുക എന്നതാണ് ഇവരുടെ സ്വപ്നം.
പ്ലസ് ടുവിന് പഠിക്കുന്ന നീറന്താനം സ്വദേശിയായ വിദ്യാര്‍ത്ഥിക്കും 9-ാം ക്ലാസില്‍ പഠിക്കുന്ന ഏഴാച്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നതെന്ന് സ്‌കൂളിലെ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്‌സ് പറഞ്ഞു.
സ്വന്തമായി നിര്‍മ്മിച്ച ഇരുനൂറില്‍പരം ലിറ്റര്‍ ലിക്വിഡ് സോപ്പും ലോഷനുമാണ് കുട്ടികള്‍ വിറ്റഴിക്കുന്നത്. പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്‌സിന്റെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണത്തിനും ലോഷന്‍ നിര്‍മ്മാണത്തിനുമായി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
സോപ്പും ലോഷനും വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്ന തുകയും പുറമെ സന്നദ്ധസംഘടനകളുടെയും കാരുണ്യമതികളുടെയും സഹായംകൂടി ചേര്‍ത്തുവച്ച് കൂട്ടുകാര്‍ക്ക് മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ. സോപ്പിന്റെയും ലോഷന്റെയും ആദ്യവില്പന എന്‍.എസ്.എസ്. വോളണ്ടിയര്‍ എസ്. അഭിനവ് കൃഷ്ണയ്ക്ക് കൈമാറിക്കൊണ്ട് സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ നിര്‍വ്വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്‌സ്, ഫാ. ജോമോന്‍ മാത്യു പറമ്പിതടത്തില്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സമൂഹത്തിന് ഗുണകരമായിട്ടുള്ള മറ്റ് നാല് പദ്ധതികള്‍ക്കൂടി ഉടന്‍ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് മെല്‍വിന്‍ കെ. അലക്‌സ് പറഞ്ഞു.
0 Comments