കോട്ടയം രാജ്യാന്തര ആംഗ്യ ഭാഷാ ദിനം ഏറ്റുമാനൂർ പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്നു.... റാലിയുമുണ്ടായിരുന്നു.... വീഡിയോ ഈ വാർത്തയോടൊപ്പം



സ്വന്തം ലേഖകൻ


ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ്ബ് ഇൻസ്പെക്ടർ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. 

 വീഡിയോ ഇവിടെ കാണാം.👇👇👇


 


ലൈബ്രറി സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ ഭിന്നശേഷി ക്കാരുടെ അവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.   

ആംഗ്യ ഭാഷയുടെ പ്രചാരണം പൊതു ജനങ്ങളിലെത്തിക്കാൻ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുമേന്തി നൂറിൽ  പരം ബധിരർ റാലിയിൽ പങ്ക് ചേർന്നു. 

ഉച്ചക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു.



പ്രസിഡണ്ട് ജോബിമോൻ കെ.വി, വൈസ് പ്രസിഡണ്ട് സീമ ജയിംസ്, ജനറൽ സെക്രട്ടറി പി ജെ ജയിംസ്, ട്രഷറർ സന്തോഷ് സി., ഡഫ് വിമൻസ് ഫോറം സംസ്ഥാന പ്രസിഡണ്ട് രശ്മി മോഹൻ,എക്സി അംഗങ്ങളായ അൽഫോ ജോസഫ്, ആമോസ്,സിന്ധു സോണിയ രഘുനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments