സ്വന്തം ലേഖകൻ
ചന്ദ്രയാന്‍-3 യുടെ നാവിഗേഷന്‍ സിസ്റ്റം നിര്‍മ്മിച്ചുനല്‍കിയ ഐ.എസ്.ആര്‍.ഒ. തിരുവനന്തപുരം യൂണിറ്റിലെ ഡപ്യൂട്ടി ഡയറക്ടറാണ് ഇദ്ദേഹം.
എല്ലാ ശാസ്ത്രനേട്ടങ്ങളുടെയും പരീക്ഷണങ്ങളുടെയും കാര്യത്തില്‍ ഭക്തിപരമായ വിശ്വാസം തികച്ചും വ്യക്തിപരമായിതന്നെ കടന്നുവരാറുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.
പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വഴിപാടിനുമായി എത്തിയ ടി.ആര്‍. ഹരിദാസും ഭാര്യയും ഐ.എസ്.ആര്‍.ഒ. ഇനര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റിലെ ഗ്രൂപ്പ് ഡയറക്ടറുമായ ആനന്ദവല്ലിയും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ലോകശാസ്ത്രത്തിന് മുന്നില്‍ ഭാരതത്തിന് എന്നും തലയുയര്‍ത്തി നില്‍ക്കാന്‍ ചന്ദ്രയാന്‍-3 ന്റെ വിജയം കാരണമായിട്ടുണ്ടെന്നും ടി.ആര്‍. ഹരിദാസ് ചൂണ്ടിക്കാട്ടി.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെത്തി ടി.ആര്‍. ഹരിദാസ് മൂലം നാളിലും ഭാര്യ ആനന്ദവല്ലി തിരുവാതിര നാളിലും വിശേഷാല്‍ നവഗ്രഹപൂജ നടത്തി.
മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരി ഇരുവര്‍ക്കും പ്രസാദം നല്‍കി.
കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ ഇരുവരെയും പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്.ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, കമ്മറ്റി അംഗങ്ങളായ ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, സുരേഷ് ലക്ഷ്മിനിവാസ്, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍, ആര്‍. സുനില്‍കുമാര്‍, ഉമാ വിക്രമന്‍, ശ്രീജാ സുനിൽ തുടങ്ങിയവര്‍ ചേര്‍ന്നാണ് ശാസ്ത്രജ്ഞ ദമ്പതികളെ സ്വീകരിച്ചത്.
ഏറെ പ്രസിഡമായ കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വരണമെന്നത് ദീർഘ നാളായുള്ള ആഗ്രഹമായിരുന്നൂവെന്നും ഇപ്പോഴാണിതിന് അവസരം ലഭിച്ചതെന്നും ശാസ്ത്രജ്ഞ ദമ്പതികൾ പറഞ്ഞു. അര മണിക്കൂറോളം ക്ഷേത്ര സന്നിധിയിൽ ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.





0 Comments