നാമമാത്ര ഇടത്തരം കര്‍ഷകരെ ഓഹരി ഉടമകളാക്കി തൊഴിലവസരങ്ങളും വരുമാനവര്‍ദ്ധനവും ഉറപ്പു വരുത്തുന്ന കര്‍ഷക ഉല്‍പാദക കമ്പനികള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാലാ രൂപത രാജ്യത്തിനാകെ മാതൃകയാണന്ന് കാരിത്താസ് ഇന്‍ഡ്യ ദേശീയ സമ്മേളന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
പാലാ രൂപതയുടെ ആദ്യത്തെ കര്‍ഷക ഉല്‍പാദക കമ്പനിയായ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി സന്ദര്‍ശിക്കുകയായിരുന്നു കാരിത്താസ് സംഘം. കാരിത്താസ് ഇന്റര്‍നാഷണല്‍ പ്രതിനിധി പീറ്റര്‍ സെയ്ഡല്‍ ജര്‍മ്മനി, കാരിത്താസ് ഇന്‍ഡ്യ ദേശീയ അസി.ഡയറക്ടര്‍ റവ.ഡോ. ജോളി പുത്തന്‍പുര, ഫാ. വര്‍ഗീസ് മട്ടമന, ഫാ.ജേക്കബ് മാവുങ്കല്‍, ഫാ.റ ജിനാള്‍ഡ് പിന്റോ, സിസ്റ്റര്‍ സുനിത പാര്‍മര്‍, ഡോ. വി.ആര്‍ ഹരിദാസ്, ബബിത പിന്റോ, പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഫാ.തോമസ് കിഴക്കേല്‍, ഫാ.ജോര്‍ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഡാന്റീസ് കൂനാനിക്കല്‍, പി.വി.ജോര്‍ജ് പുരയിടം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറില്‍പരം രൂപതകളുടെ സോഷ്യല്‍ വര്‍ക്ക് വിഭാഗം ഡയറക്ടറച്ചന്‍മാരാണ് ഗ്രാമീണ കര്‍ഷക കമ്പനി സന്ദര്‍ശിക്കാന്‍ കാഞ്ഞിരമറ്റത്തെത്തിയത്.
വികാരി ഫാ. ജോസഫ് മണ്ണനാല്‍, അസി.വികാരി ഫാ. ജയിംസ് പനച്ചിക്കല്‍ കരോട്ട്, കമ്പനി ചെയര്‍മാന്‍ സണ്ണി കളരിക്കല്‍, സി.ഇ.ഒ. ടോം ജേക്കബ് ആലയ്ക്കല്‍, മാത്തുക്കുട്ടി ഞായര്‍കുളം, ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, തോമസ് കൈപ്പന്‍പ്ലാക്കല്‍, ജോസഫ് ഓലിയ്ക്കതകിടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാംഗങ്ങളെ സ്വീകരിച്ചു.
തുടര്‍ന്ന് മൂഴൂര്‍ മിത്രം പ്രൊഡക്ഷന്‍ യൂണിറ്റും, കാര്‍ഷിക ഉല്പന്ന സംസ്‌കരണ വിപണനകേന്ദ്രവും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയും സംഘം സന്ദര്‍ശനം നടത്തി. മറ്റൊരു സംഘം പാലാ സാന്‍തോം, ഹരിതം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍, സ്റ്റീല്‍ ഇന്‍ഡ്യ, ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിങ്ങ് കോളജ്, പാലാ അഗ്രിമ നഴ്‌സറി ആന്റ് ഇക്കോ ഷോപ്പും സന്ദര്‍ശിച്ചു.
ഫാ.ജോസഫ് താഴത്തുവരിക്കയില്‍, ജോയി മടിയ്ക്കാങ്കല്‍, സിബി കണിയാംപടി, സാജു വടക്കന്‍, മാനുവല്‍ ആലാനി, വിമല്‍ ജോണി, വിജയ് ഹരിഹരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക് സ്വീകരണം നല്‍കി.
.jpeg)




0 Comments