കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി.



ജില്ലാ സ്‌കൂള്‍ മീറ്റില്‍ ചാമ്പ്യരായ പൂഞ്ഞാര്‍ തോമസ് മാഷ് അക്കാദമിയിലെയും എസ് എം വി ഹൈസ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈരാറ്റുപേട്ട വാക്കേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 



ദ്രോണാചാര്യ തോമസ് മാഷിനെ വാക്കേഴ്‌സ് ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. 


ദ്രോണാചാര്യ കെ.പി.തോമസ് മാഷ്, കായികാധ്യാപകരായ ജോസിറ്റ് ജോണ്‍ വെട്ടത്ത്, രാജേഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.


കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കി.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments