ജെബി മേത്തര്‍ എം.പി നയിക്കുന്ന സംസ്ഥാന ജാഥ പാലായില്‍.





എല്ലാ കോണ്‍ഗ്രസ് ബ്ലോക്ക് ആസ്ഥാനത്തും എത്തുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം പി നയിക്കുന്ന ഉത്സാഹ് ജാഥക്ക് പാലായില്‍ 17ന് രാവിലെ 9-30ന് സ്വീകരണം നല്‍കും.





പാലാ തെക്കേക്കര
പ്രൊഫ. കെ എം ചാണ്ടി ഫൗണ്ടേഷന്‍ ഹാളില്‍ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നിര്‍മ്മല മോഹന്‍ അദ്ധ്യക്ഷത വഹിക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ അടക്കം പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും. 


വനിതകളടക്കം കോണ്‍ഗ്രസിന്റേയും പോഷകാസംഘടനകളുടെയും പ്രവര്‍ത്തകര്‍ ഹാരര്‍പ്പണം നടത്തും. 


തുടര്‍ന്ന് ജെബി മേത്തര്‍ എം.പി. പ്രൊഫ. കെ.എം. ചാണ്ടിയുടെ ഭവനത്തിലെ പൂര്‍ണ്ണകായ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments