ഏറ്റുമാനൂർ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ആധ്യാത്മിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാധിരാജ സമ്മേളനം മെയ് 17 ഞായറാഴ്ച രാവിലെ 9ന് ക്ഷേത്ര സംരക്ഷണ സമിതി ഓഡിറ്റോറിയത്തിൽ ( മാധവം ) നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 സംഘാടകസമിതി ചെയർമാൻ കെ.പി.സഹദേവൻ  അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ   അയിരൂർ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമം  ട്രസ്റ്റ് പ്രസിഡന്റ്   
 കെ. എം. മുരളീധരൻ പിള്ള  ചട്ടമ്പിസ്വാമികളും  തീർഥപാത സമ്പ്രദായവും  എന്നീ വിഷയത്തിൽ
 പ്രഭാഷണം നടത്തും .

 ആധ്യാത്മിക വിഷയങ്ങൾ ആസ്പദമാക്കി നടന്ന മത്സരങ്ങളിൽ  വിജയികളായ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും.ആധ്യാത്മിക
 സാമൂഹിക മേഖലയെ വളരെയധികം സ്വാധീനിക്കുന്ന സ്വാമികളുടെ  ആശയങ്ങളും ജീവിത ദർശനവും സമൂഹമാകെ പ്രചരിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന്  ഭാരവാഹികൾ പറഞ്ഞു. 
സംഘാടകസമിതി ചെയർമാൻ കെ. പി. സഹദേവൻ, ജനറൽ കൺവീനർ വി.കെ. ജിനചന്ദ്ര ബാബു, എം. കെ. മുരളീധരൻ ,
 എസ് .എസ് .വിജയകുമാർ  എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments