വയോജന ദിനത്തോടനുബന്ധിച്ചു കുമാരമംഗലം സ്‌കൂളില്‍ എസ് പിസിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ 'കനിവ്' പദ്ധതി പ്രകാരം സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങളുമായി കേഡറ്റുകള്‍ മുതലക്കോടത്തു പ്രവര്‍ത്തിക്കുന്ന സ്‌നേഹാലയം സന്ദര്‍ശിച്ചു.
സോപ്പ്, ബ്രഷ്, പേസ്റ്റ്, തുണിത്തരങ്ങള്‍, പഞ്ചസാര, തേയില, അരി, ബിസ്‌ക്കറ്റ്, റസ്‌ക്, സോപ്പ്‌പൊടി മുതലായ അവശ്യ സാധനങ്ങളാണ് കേഡറ്റുകളുടെ നേതൃത്വത്തില്‍ സമാഹരിച്ചത്.
ശേഖരിച്ചവ സ്‌നേഹാലയം അധികാരികള്‍ക്ക് നല്‍കിയ ശേഷം ഒരു മണിക്കൂറോളം സമയം കേഡറ്റുകള്‍ അവിടുത്തെ അപ്പൂപ്പനമ്മൂമ്മമാരോടൊപ്പം ചിലവഴിച്ചു. കഥകള്‍ പങ്ക് വച്ചും തമാശകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയും അവരുടെ സ്‌നേഹ ഉപദേശങ്ങള്‍ മനസാ സ്വീകരിച്ചുമാണ് കേഡറ്റുകള്‍ അവര്‍ക്കൊപ്പം സമയം ചിലവഴിച്ചത്.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാവിന്‍ എസ്, സി.പി.ഒമാരായ സുഭാഷ്, ജെറി മരിയ, ഡിഐമാരായ കൃഷ്ണന്‍ നായര്‍, ജിഷ ഓഫീസ് പ്രതിനിധി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകള്‍ സ്‌നേഹലയം സന്ദര്‍ശിച്ചത്.



0 Comments