ലോകവയോജന ദിനത്തോടനുബന്ധിച്ച് കാവുംകണ്ടം മാതൃവേദി- പിതൃവേദി മനസ്സുണർത്തൽ യാത്ര നടത്തി



ലോക വയോജന ദിനത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ മാതൃവേദി -പിതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തിൽ ചെത്തിമറ്റം ദൈവ ദാൻ സെന്റർ, ജൂബിലി ഭവൻ എന്നീ അഗതി മന്ദിരങ്ങളിലേക്ക് മനസ്സുണൽ യാത്ര നടത്തി. 

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കൊച്ചുറാണി ജോഷി ഈരുരിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ സൗമ്യത പുത്തൻപുരയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം വയോജന ദിന സന്ദേശം നൽകി .


 

വിവിധ കലാ -കായിക മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനം നൽകി .സംഘടനാംഗങ്ങൾ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ ഫാ.സ്കറിയ വേകത്താനം ദൈവദാൻ സെന്ററിലെ സിസ്റ്റർ ലിസറ്റിനും , ജൂബിലി മിഷൻ ഹോംമിലെ സിസ്റ്റർ പ്രേഷിതക്കും കൈമാറി. ഷൈബി തങ്കച്ചൻ താളനാനി ,ലിസി ജോസ് ആമിക്കാട്ട് , ലിസി ഷാജി കോഴിക്കോട്ട്, അജിമോൾ പള്ളിക്കുന്നേൽ, ജോയ്സി ബിജു കോഴിക്കോട്ട് ,സൗമ്യാ ജസ്റ്റിൻ മനപ്പുറത്ത്, സിസ്റ്റർ ഹെലേന പന്തപ്ളാക്കൽ , സിസ്റ്റർ റെനീസി പരുവനാനി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments