ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഏഴ് ഹോട്ടലുകളിലും ഒരു ബോര്‍മയിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടികൂടി.
അപാകത കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസറും ക്ലീന്‍ സിറ്റി മാനേജരുമായ ടി. രാജന്‍ അറിയിച്ചു.
പരിശോധനയില്‍ പഴകിയ ചിക്കന്‍ ഫ്രൈ, ഗ്രേവി, ചിക്കന്‍ ഗ്രേവി, പൊരി സാധനങ്ങള്‍, ചപ്പാത്തി, പൊറോട്ട, പഴകിയ ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഗ്ലാസ് എന്നിവയും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും.
വിലവിവര പട്ടികയും ലൈസന്‍സും പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനം. മത്സ്യം, മാംസ വിപണന സ്റ്റാളുകളില്‍ നിന്ന് മലിനജലം പുറത്തേക്കൊഴുക്കിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതും പിഴ ചുമത്തുന്നതും ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കും. പരിശോധനയില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് ജി. കൃഷ്ണന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജെറാള്‍ഡ് മൈക്കിള്‍, ലിനീഷ് രാജ്, വി.എച്ച്. അനീസ എന്നിവര്‍ പങ്കെടുത്തു.



0 Comments