മുത്തോലി ഗ്രാമ പഞ്ചായത്ത് ഗാര്‍ബേജ് ഫ്രീ ഇന്ത്യ കാമ്പെയിന്‍- സ്വച്ഛതാ ഹി സേവാ




മുത്തോലി ഗ്രാമ പഞ്ചായത്തില്‍, ഭാരത സര്‍ക്കാരിന്റെ ഗാര്‍ബേജ് ഫ്രീ ഇന്ത്യ- സ്വച്ഛതാ ഹി സേവാ കാമ്പെയിനിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്തം നവകേരളം കാമ്പെയിനിന്റെയും ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ തുടക്കമായി.

രണ്‍ജിത്ത് ജി.മീനാഭവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മെമ്പര്‍മാര്‍, റസിഡന്റ്‌സ് അസ്സോസ്സിയേഷന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ  നേതൃത്വത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് വിവിധ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, സ്വച്ഛതാ റണ്‍ എന്നീവ നടത്തുമെന്ന് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാ ഭവന്‍ പറഞ്ഞു.


 

പഞ്ചായത്ത് മെമ്പര്‍മാര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, ആശാപ്രവര്‍ത്തകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സ്‌കൂള്‍ മേധാവികള്‍, ഗ്രാമ പഞ്ചായത്തിലെ വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടിവെള്ള സമിതികളുടെ പഞ്ചായത്ത് തല പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു..







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments