രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ആധാര ശിലായായ മതേതരത്വത്തെ തകര്‍ക്കുന്ന ബിജെപി യെ തടയേണ്ടത് രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍.
ആര്‍ എസ് എസ്, സംഘപരിവാര്‍ എന്നീ സംഘടനകളുടെ ഹിന്ദു രാഷ്ട്രമെന്ന ആശയം നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ഗവണ്‍മെന്റ് ഇത് തടഞ്ഞേ മതിയാവൂ.
2024 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ ബിജെപി യെ രാജ്യത്തിന്റെ മണ്ണില്‍ നിന്ന് തൂത്തെറിഞ് രാജ്യത്തെ അപകടകരമായ സ്ഥിതിയില്‍ നിന്നും രക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.കെ എസ്ബി രാജു അധ്യക്ഷത വഹിച്ചു. ജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയരത്തി സിപിഐ ആരംഭിക്കുന്ന പ്രക്ഷോഭണങ്ങളുടെ ഭാഗമായി രാമപുരം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കാല്‍ നട ജാഥയുടെ സമാപന സമ്മേളനം രാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥ അമനകരയില്‍ ലോക്കല്‍ സെക്രട്ടറി പി എ മുരളി ക്യാപ്റ്റനും റോയി സെബാസ്റ്റ്യന്‍ വൈസ് ക്യാപ്റ്റനും, കെ എസ് രവീന്ദ്രന്‍ നായര്‍ ഡയറക്ടറും ആയ ജാഥ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഒ പി എ സലാം ഉദ്ഘാടനം ചെയ്തു.ബാബു കെ ജോര്‍ജ് പി കെ ഷാജകുമാര്‍, അഡ്വ പയസ് രാമപുരം, അഡ്വ പി ആര്‍ തങ്കച്ചന്‍, കെ ബി അജേഷ്, ടോമി എബ്രഹാം, ഷജിത് ലാല്‍, അര്‍ജുന്‍ കെ ഷാജി, ബിനീഷ് അഗസ്റ്റിയന്‍, കെ എന്‍ സോമന്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു.



0 Comments