തപാല്‍ വാരാഘോഷത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ സ്റ്റാമ്പുകളുടെ പ്രദര്‍ശനം നടത്തി.
ഫിലാറ്റിലിസ്റ്റ് കെ ജെ ജോസഫിന്റെ ശേഖരത്തിലുള്ള സ്റ്റാമ്പുകളാണ് പ്രദര്‍ശിപ്പിച്ചത്.
ഇന്ത്യയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും സ്റ്റാമ്പുകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തിയ പ്രദര്‍ശനം കാണാന്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പോസ്റ്റ് മാസ്റ്റര്‍ മിനി ഭായി , അലക്‌സ് കെ ചാണ്ടി, സതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു






0 Comments