കോളേജ് യൂണിയന്‍ ഉദ്ഘാടനം രക്തദാനത്തിലൂടെ നടത്തി പാലാ സെന്റ് തോമസ് റ്റീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജ്



ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവര്‍മെന്റിന്റേയും എച്ച് ഡി എഫ് സി ബാങ്കിന്റെയും അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെ പാലാ സെന്റ് തോമസ് കോളേജ് ഓഫ് റ്റീച്ചര്‍ എഡ്യൂക്കേഷന്‍ യൂണിയന്റെയും റെഡ് റിബണ്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍   ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും കോളേജില്‍ നടത്തി.

കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആണ് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. കേന്ദ്ര - കേരള സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ആയുഷ്മാന്‍ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷത്തെ ദേശീയ രക്തദാന ദിനാചരണം സംസ്ഥാനത്ത് നടത്തിവരുന്നത്. 



കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനവും രക്തദാന ക്യാമ്പും കോളേജ് മാനേജര്‍ പാലാ രൂപതാ പ്രോട്ടോ സിഞ്ചെല്ലുസ് മോണ്‍. ഡോ.ജോസഫ് തടത്തില്‍  ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത്ത് കെ. എസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീനാമ്മ മാത്യു  മുഖ്യപ്രഭാഷണവും  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നല്‍കി. 

 


ലയണ്‍സ് ക്ലബ് ക്യാബിനറ്റ് ട്രഷറര്‍ പ്രസന്ന പണിക്കര്‍,  ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. റ്റി സി തങ്കച്ചന്‍,  റെഡ് റിബണ്‍ ക്ലബ്ബ് പ്രോഗ്രാം ഓഫീസറും പാലാ ബ്ലഡ് ഫോറം ട്രഷററുമായ ഡോ. സുനില്‍ തോമസ്, എം.എഡ് എച്ച്.ഒ.ഡി ഡോ. റ്റി.എം മോളിക്കുട്ടി, റ്റി.റ്റി.സി പ്രിന്‍സിപ്പല്‍ സണ്ണി ജോസഫ്, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി അപര്‍ണ മോഹന്‍ ,ബ്ലഡ് ഫോറം ഡയറക്ടര്‍ സജി വട്ടക്കാനാല്‍, അയര്‍ക്കുന്നം ലയണ്‍സ് ക്ലബ് സെക്രട്ടറി ജോര്‍ജുകുട്ടി വെട്ടുവേലില്‍ , സിസ്റ്റര്‍ അനിലിറ്റ് എസ് എച്ച് , എച്ച് ഡി എഫ് സി ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ശില്പാ ജോസ് തുടങ്ങിയവര്‍  ആശംസകള്‍ നേര്‍ന്നു. 



ഹെല്‍ത്ത് ക്ലബ് ഭാരവാഹികളായ ഗോകുല്‍ ദാസ് റ്റി, ശാലു റെഡ് റിബണ്‍ ക്ലബ്ബ് ഭാരവാഹികളായ ഫാ. ജിസ്‌മോന്‍, റിയ, സൂര്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു.  ലയണ്‍സ് - എസ് എച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments