കെ.പി.സി.സി.യുടെ നേതൃത്വത്തിലുള്ള സമരാഗ്നിയില്‍ പാലായില്‍ 1000 ഐ.എന്‍.റ്റി.യു.സി. തൊഴിലാളികളെ പങ്കെടുപ്പിക്കും
സ്വന്തം ലേഖകൻ
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണങ്ങള്‍ക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര പാലായില്‍ എത്തിച്ചേരുമ്പോള്‍ പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍ എന്നീ നാല് നിയോജകമണ്ഡലങ്ങളില്‍ നിന്നും 1000 തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന് പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഐ.എന്‍.റ്റി.യു.സി. മേഖലാ സമ്മേളനം തീരുമാനിച്ചു.
യോഗം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ എക്‌സ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, ജോയി സ്‌കറിയ, എം.എന്‍. ദിവാകരന്‍ നായര്‍, ആര്‍. പ്രേംജി, അഡ്വ. സന്തോഷ് മണര്‍കാട്ട്, സണ്ണി മുണ്ടനാട്ട്, കെ.പി. മുകുന്ദന്‍, സക്കറിയാസ് സേവ്യര്‍, ഹരിദാസ് അടമത്ര, എം.സി. വര്‍ക്കി, പി.കെ. മോഹനകുമാര്‍, റെസിലി തേനംമാക്കല്‍, ലീലാമ്മ സഖറിയാസ്, റെജി തലക്കുളം, പരമേശ്വരന്‍ നായർ പുത്തൂര്‍, ഷാജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
0 Comments