കാണക്കാരി ഗ്രാമപഞ്ചായത്തിന് 10 കോടിയോളം രൂപയുടെ പദ്ധതികള്‍, വികസന സെമിനാര്‍ നടത്തി



2024-25 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുളള  കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി.സി കുര്യന്‍ ഉദ്ഘാടനം ചെയ്തു.

2024-25 വികസന രേഖ  ജില്ലാപഞ്ചായത്ത്  മുന്‍പ്രസിഡന്റ്  നിര്‍മ്മല  ജിമ്മി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിനീത രാഗേഷിന് നല്‍കികൊണ്ട് പ്രകാശം ചെയ്തു.  

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ആഷാ ജോബി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വിനീത രാഗേഷ്, കാണക്കാരി അരവിന്ദാക്ഷന്‍, ലൗലിമോള്‍ വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്‍സി സിറിയക്, അനിത ജയമോഹന്‍, സാംകുമാര്‍ വി, ശ്രീജ ഷിബു, ബെറ്റ്‌സിമോള്‍ ജോഷി, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, വി.ജി അനില്‍കുമാര്‍, മേരി തുമ്പക്കര, ജോര്‍ജ്ജ് ഗര്‍വാസീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പ്രിന്‍സ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉല്‍പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖലകളിലായി ആകെ 9,88,94,528 രൂപയുടെ പദ്ധതികളാണ് കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന രേഖയില്‍ അവതരിപ്പിച്ചത്





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments