മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിന്റെ 99-ാമത് വാര്‍ഷികവും ശതാബ്ദി പ്രവേശക സമ്മേളനവും യാത്രയയപ്പും 8-ാം തീയതി നടക്കും.



മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിന്റെ 99-ാമത് വാര്‍ഷികവും ശതാബ്ദി പ്രവേശക സമ്മേളനവും യാത്രയയപ്പും 8-ാം തീയതി നടക്കും. 

ഉച്ചകഴിഞ്ഞ് 3 മുതല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ ചടങ്ങുകള്‍ ആരംഭിക്കും . 5 ന് നടക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉത്ഘാടനം ചെയ്യും. 

സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആര്‍. മുഖ്യപ്രഭാഷണവും പാലാ രൂപത മുന്‍ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണവും നടത്തും. 

 

 

കാരിത്താസ് കാസന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓങ്കോളജി സര്‍ജനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോ. ജോജോ വി. ജോസഫ് ശതാബ്ദി പ്രവേശക സന്ദേശം നല്‍കും. 

ഏഴ് വര്‍ഷക്കാലം സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായി പ്രവര്‍ത്തിച്ച് അദ്ധ്യാപകവൃത്തിയില്‍ നിന്ന് വിരമിക്കുന്ന സിസ്റ്റര്‍ ലിന്‍സ് മേരിയ്ക്ക് യാത്രയയപ്പും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ഈരാറ്റുപേട്ട എ. ഇ. ഒ. ഷംലാ ബീവി ഫോട്ടോ അനാച്ഛാദനം ചെയ്യും.  ഗിന്നസ് അബീഷ് പി. ഡൊമിനിക് അതിഥിയായി പങ്കെടുക്കും. 

പൊതുസമ്മേളനത്തിനു ശേഷം ഗിന്നസ് അബീഷ് ഷോ, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഗാനമേള, ഡി.ജെ. ഫ്‌ലോര്‍ എന്നിവയും നടത്തും. എഫ്.സി.സി പ്രൊവിന്‍ഷ്യാള്‍ അരുവിത്തുറ സിസ്റ്റര്‍ ജെസ്സി മരിയ, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അത്യാലില്‍, ഈരാറ്റുപേട്ട ബി.പി.സി. ബിന്‍സ് ജോസഫ്, വൈസ് പ്രസിഡന്റ് റെജി ഷാജി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. അക്ഷയ് ഹരി, പഞ്ചായത്തംഗങ്ങളായ മിനിമോള്‍ ബിജു, പി. ജി. ജനാര്‍ദ്ദനന്‍, പി.റ്റി.എ. പ്രസിഡന്റ് ജോര്‍ജുകുട്ടി കുഴിവേലിപ്പറമ്പില്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് പി.റ്റി. ജെയിംസ് പ്ലാത്തോട്ടം, അദ്ധ്യാപക പ്രതിനിധി രശ്മി സേവ്യര്‍, സ്‌കൂള്‍ ലീഡര്‍ ജോബ് ജോസ്, സ്റ്റാഫ് സെക്രട്ടറി ഷൈനി ജോര്‍ജ് എന്നിവര്‍ ആശംസ അര്‍പ്പിക്കും. സിസ്റ്റര്‍ ലിന്‍സ് മേരി മറുപടി പ്രസംഗം നടത്തും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments