കെഴുവംകുളം എൻ.എസ്. എസ്. ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും



കെഴുവംകുളം എൻ.എസ്. എസ്.  ഹൈസ്കൂളിൻ്റെ 90ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മീനച്ചിൽ താലൂക്ക് എൻ.എസ്. എസ്.  യൂണിയൻ പ്രസിഡൻ്റ്  സി. പി. ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. 
പി. ടി. എ. പ്രസിഡൻ്റ്  മനോജ് പി. അദ്ധ്യക്ഷതവഹിച്ചു -  എൻ.എസ്. എസ്.  സ്കൂൾസ് ജനറൽ മാനേജർ അഡ്വ. ടി. വി. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ലീലാമ്മ ബിജു സമ്മാനദാനം നിർവഹിക്കുകയും ജില്ലാ പഞ്ചായത്ത് മെമ്പർ  ജോസ് മോൻ മുണ്ടയ്ക്കൽ എൻഡോവ്മെൻറുകൾ വിതരണം ചെയ്യുകയും  നിഷ ജോസ് കെ. മാണി കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

എൻ.എസ്. എസ്. കരയോഗം പ്രസിഡൻ്റ്  സുരേഷ്കുമാർ പി. എസ്. എസ്. എൻ. ഡി. പി. ശാഖായോഗം പ്രസിഡന്റ്  കെ. ഐ. കരുണാകരൻ കുമാരമംഗലം എം. കെ. എൻ. എച്ച്. എസ്. എസ്. പ്രിൻസിപ്പൽ  ഷിബു വി. എസ്. ജി.എൽ. പി. എസ്. ഹെഡ്മാസ്റ്റർ  രാജീവ് സി. എന്നിവർ ആശംസയർപ്പിക്കുകയും ഹെഡ്മിസ്ട്രസ്  മിനു ജി പിള്ള സ്വാഗതവും റിട്ടയർ ചെയ്യുന്ന അദ്ധ്യാപകൻ  കെ. ആർ. സുരേഷ് കുമാർ മറുപടി പ്രസംഗം പറയുകയും ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments