കുടക്കച്ചിറ പാറമട - പാലയ്ക്കാട്ടുമല റോഡിന്റെ നിർമ്മാണം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു


കുടക്കച്ചിറ പാറമട -  പാലയ്ക്കാട്ടുമല റോഡിന്റെ നിർമ്മാണം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു 

എംപി ഫണ്ട് വിനിയോഗിച്ചപ്പോൾ പരിഗണിച്ചത് സാധാരണക്കാരുടെ താൽപര്യങ്ങൾ മാത്രമെന്ന് തോമസ് ചാഴികാടൻ എം പി. വികസനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും എംപി പറഞ്ഞു. പിഎംജിഎസ് വൈ പദ്ധതി പ്രകാരം അനുവദിച്ച കുടക്കച്ചിറ പാറമട - സെന്റ് തോമസ് മൗണ്ട് പള്ളിത്താഴം - പാലയ്ക്കാട്ടുമല റോഡിന്റെ നിർമ്മാണോത്ഘാടനം നിർവഹിക്കുകയായിരുന്നു എംപി. 

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോഅധ്യക്ഷത വഹിച്ച  ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബെൽജി ഇമ്മാനുവൽ, അനസ്യ രാമൻ, ഫിലിപ്പ് കുഴികുളം, സീന ജോൺ, കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവർ സംസാരിച്ചു. 4.88 കോടി രൂപ മുടക്കി 5.63 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments