ലൈംഗികാവശ്യം നിരസിച്ചതിലുള്ള വൈരാഗ്യം; കൊച്ചിയില്‍ ജീവനക്കാരിയെ ആക്രമിച്ച സ്പാ ഉടമ അറസ്റ്റില്‍.



ലൈംഗികാവശ്യം നിരസിച്ചതിലുള്ള വൈരാഗ്യം; കൊച്ചിയില്‍ ജീവനക്കാരിയെ ആക്രമിച്ച സ്പാ ഉടമ അറസ്റ്റില്‍.
കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷാണ് അറസ്റ്റിലായത്.

ജീവനക്കാരിയെ ആക്രമിച്ച കേസില്‍ സ്പാ ഉടമ അറസ്റ്റില്‍. കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷാണ് അറസ്റ്റിലായത്. ലൈംഗികാവശ്യം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു സംഭവം. പ്രതി യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പികൊണ്ട് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. 
ഒടി രക്ഷപ്പെട്ട പ്രതി പിന്തുടര്‍ന്നെത്തി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രതി കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ ലഹരിമരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
                            

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments