അങ്കണവാടി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 10, 11 തീയതികളില്‍ പാലായില്‍.... ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.




അങ്കണവാടി സ്റ്റാഫ് അസോസിയേഷന്‍ 10-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 10,11 തീയതികളില്‍ പാലായില്‍ നടക്കുമെന്ന് സംഘാടകര്‍ പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

 

വീഡിയോ ഇവിടെ കാണാം👇👇👇
 


 


10 ന് രാവിലെ 9 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുന്നില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

9.45 ന് കൊട്ടാരമറ്റം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനം ടൗണ്‍ ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുന്നില്‍ സമാപിക്കും. 10.30 ന് ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതു സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായിരിക്കും. തോമസ് ചാഴികാടന്‍ എം.പി, മാണി സി. കാപ്പന്‍ എം.എല്‍.എ., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ, മോന്‍സ് ജോസഫ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍, മുന്‍മന്ത്രി ഡോ. നീലലോഹിതദാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.


 

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, തോമസ് കല്ലാടന്‍, എം.ടി. കുര്യന്‍, ബാബു കെ. ജോര്‍ജ്, ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ, ഡോ. തോമസ് സി. കാപ്പന്‍, അസോസിയേഷന്‍ ഭാരവാഹികളായ അന്നമ്മ ജോര്‍ജ്, ഷാലി തോമസ് വി. ഓമന, ബിന്‍സി ജോസഫ്, പൊന്നമ്മ തങ്കച്ചന്‍, മിനിമാത്യു, ടി.പി. ബീന അങ്ക ണവാടി സ്റ്റാഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി.എക്സ്. ത്യേസ്യ എന്നിവര്‍ പ്രസംഗിക്കും





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments