ഇടമറ്റം പൊന്മലദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം


ഇടമറ്റം പൊന്മലക്കാവ് ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 12 മുതൽ 15 വരെ ആഘോഷിക്കും. 12-ന് രാവിലെ 7 ന് ദേവീ മാഹാത്മ്യം പാരായണം,വൈകിട്ട് 6.30 ന് ഭജന, 7.30 ന് വിൽപ്പാട്ട്, 8 ന് കുംഭ കുടംപൂജ. 13 - ന് രാവിലെ 7ന് ദേവീ മാഹാത്മ്യം പാരായണം, 8.30 ന് കുംഭ കുടം ഊരുചുറ്റൽ, വൈകിട്ട് 6.30ന് സന്ധ്യാമേളം, 7ന് പുത്തൻ ശബരിമല ക്ഷേത്രത്തിൽ നിന്ന് ഗരുഡൻ എഴുന്നള്ളത്ത്, ദേശതാലപ്പൊലി, 9 ന് താലപ്പൊലി എഴുന്നള്ളത്ത്, കളമെഴുത്ത് പാട്ട്.
14 ന് രാവിലെ 8.30 ന് കുംഭ കുടം ഊരുചുറ്റൽ, 9 ന് പൊങ്കാല, 10.30 ന് പൊങ്കാല സമർപ്പണം,12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് സന്ധ്യാമേളം, 7ന് നൃത്തസന്ധ്യ, 8.30 ന് കുംഭ കുടംപൂജ, 9.30 ന് താലപ്പൊലി, കളമെഴുത്ത് പാട്ട്.
15- ന് ഭരണി ദിവസം രാവിലെ 5 ന് എണ്ണക്കുടം, 7ന് പുരാണ പാരായണം, 8 ന് പങ്കപ്പാട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 9.30 ന് പങ്കപ്പാട്ടു നിന്ന് കുംഭ കുട ഘോഷയാത്ര,10 ന് കലംകരിക്കൽ വഴിപാട്, 11.30 ന് കുംഭ കുടം അഭിക്ഷേകം, 12.30 ന് ഭരണി ഊട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.30 ന് ദീപക്കാഴ്ച, സന്ധ്യാ മേളം, 7ന് യോഗാ സോളോ ഡാൻസ്, 7.15 ന്  തിരുവാതിര, 7.30 ന് കണ്ണൻ ജി.നാഥ് കലാകാരൻ അവതരിപ്പിക്കുന്ന ഭക്തി സംഗീത സന്ധ്യ, 9.30 ന് താലപ്പൊലി, കളമെഴുത്ത് പാട്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments