ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വയോധികൻ മരിച്ചു. കട്ടച്ചിറ ഊന്നുകല്ലും തൊട്ടിയിൽ ഒ. എം തോമസ് (78 )ആണ് മരണമടഞ്ഞത് .
കിടങ്ങൂർ ജംഗ്ഷൻ സമീപമുള്ള ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ ഏറ്റുമാനൂരിൽ നിന്നും പാലായ്ക്ക് പോകുകയായിരുന്ന ബൈക്ക് തോമസിനെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ വൽസമ്മ കൈനകരി കറുകയിൽ കുടുംബാംഗം. മക്കൾ :സിമി, സ്മിത, സിജു.മരുമക്കൾ :ദീപക്,സ്റ്റെഫി.
0 Comments