കെ- സ്മാർട്ടിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ പാലാ നഗരസഭയിൽ......



കെ. സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ ലഭിച്ചതിന്റെ ഉത്ഘാടനം പാലാ  നഗരസഭാ ചെയർമാൻ ഷാജു. വി. തുരുത്തൻ ലൈസെൻസിയായ സലാഷ് തോമസിന് കൈമാറി നിർവ്വഹിച്ചു. 

ചടങ്ങിൽ വൈസ് ചെയ്ര്പേഴ്സൻ  ലീന സണ്ണി പുരയിടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, മുൻ കൗൺസിലർ ബിജു പാലുപ്പടവിൽ
 തുടങ്ങിയവരും ലെൻസ്ഫഡ് മുൻ സംസ്ഥാന സെക്രട്ടറി പി എം സനിൽ കുമാർ ലെൻസ്ഫഡ് ഭാരവാഹികളായ ഏരിയ പ്രസിഡന്റ്‌ ജോസ് ജോസഫ്, സെക്രട്ടറി പ്രസാദ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ജോമി ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ ടെർബി ജോസഫ്, ഉണ്ണികൃഷ്ണൻ, രജനിചന്ത്, അനില സാജു, ജോർജ് ലാൽ എബ്രഹാം, എന്നിവരും ഐ. കെ. എം ടെക്നിക്കൽ ഓഫീസർ ആയ അനൂപ്. സി എന്നിവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments