തലനാട്, തീക്കോയി , ഭരണങ്ങാനം ഉരുൾപൊട്ടൽ.... 16 വീടുകൾ ഭാഗികമായി തകർന്നു..... ഉച്ചയ്ക്ക് ശേഷം മഴ കുറഞ്ഞു


തലനാട്, തീക്കോയി , ഭരണങ്ങാനം ഉരുൾപൊട്ടൽ.... 16 വീടുകൾ ഭാഗികമായി തകർന്നു..... ഉച്ചയ്ക്ക് ശേഷം മഴ കുറഞ്ഞു

കോട്ടയം ജില്ലയിലെ എല്ലാ താലൂക്കിലും ഫയര്‍ സ്റ്റേഷനുകളിലും വിളിച്ച് അന്വേഷിച്ചതിൽ ഉച്ചയ്ക്ക് ശേഷം മഴ കൂറവുണ്ട്  ജില്ലയിലെ ഇതുവരെയുളള റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു.   

എല്ലാ താലൂക്കിലുമായി 16 വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടം ഉണ്ടായിട്ടുണ്ട്.   കോട്ടയം താലൂക്കില്‍ 1 വീടിന് പൂര്‍ണ്ണമായി നാശനഷ്ടം ഉണ്ടായിട്ടുണ്ട്.  ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ 3 സ്ഥലത്ത്  ( തലനാട്, തീക്കോയ്,ഭരണങ്ങാനം)         ഉരുള്‍ പൊട്ടല്‍ ഉണ്ടായി ട്ടുണ്ട്.  

ക്യാമ്പ് വീവരങ്ങള്‍  വൈക്കം താലൂക്ക് , മാ‍ഞ്ഞൂര്‍ വില്ലേജ്,  VL തോമസ് കമ്മ്യൂണിറ്റി ഹാള്‍   7 കുടുംബങ്ങള്‍ ,  26 അംഗങ്ങള്‍,   കോട്ടയം താലൂക്ക്,  ഏറ്റുമാനൂര്‍ വില്ലേജ് ഗവ.ബോയ്സ് ഹൈസ്കൂള്‍, ഏറ്റുമാനൂര്‍   4 കുടുംബങ്ങള്‍ 17 അംഗങ്ങള്‍,  മീനച്ചില്‍ താലൂക്ക് , കൂറവിലങ്ങാട് വില്ലേജ്, കളത്തുര്‍ ഗവ UPS ,  1 കുടുംബം  5 അംഗങ്ങള്‍. മുണ്ടക്കയത്ത് ഒരാളും, വൈക്കത്ത്  ഒരാളും  വെളളത്തില്‍ കാണാതായിട്ടുുണ്ട് ഫയര്‍ ഫോഴ്സ് തിരച്ചില്‍ തുടരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments