‘നവാഗതനെ കത്രിക കൊണ്ട് പരിചയപ്പെടൽ’; 10-ാം ക്ലാസ് വിദ്യാർഥിക്ക് റാഗിങ്ങിൽ ക്രൂരമർദ്ദനം


റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം. ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്.ശേഷം പത്താം ക്ലാസിലാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് വരുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ നിർബന്ധിത ഡിസ്ചാർജ് നൽകി മടക്കിയെന്നും വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. മുഖത്തും ചെവിയിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments