കെഎസ്കെടിയു ജില്ലാ സമ്മേളനം ജൂലൈ 17 , 18 പാലായിൽ സ്വാഗതസംഘം രൂപീകരിച്ചു.
പാലാ കെഎസ്കെടിയു ജില്ലാ സമ്മേളനം ജൂലൈ 17നും 18നും പാലായിൽ നടക്കും. സമ്മേളന നടത്തിപ്പിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം പാലാ ഇഎംഎസ് മന്ദിരം ഹാളിൽ ചേർന്നു സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു ജില്ല പ്രസിഡൻ്റ് സജേഷ് ശശി അദ്ധ്യക്ഷനായി ജില്ല
സെക്രട്ടറി എം കെ പ്രഭാകരൻ, ജില്ല വൈസ് പ്രസിഡൻ്റ് മാരായ ഗിരീഷ് എസ് നായർ, പി വി സുനിൽ ട്രഷർ എം പി ജയപ്രകാശ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി എൻ ശശിധരൻ, ഒമന ബാബു, പി എൻ രാജപ്പൻ ജില്ല ജോ: സെക്രടറി കെ എസ് രാജു, പാലാ ഏരിയ സെക്രടറി അജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വി എൻ വാസവൻ, എ വി റസ്സൽ , കെ അനിൽകുമാർ എന്നിവർ
രക്ഷാധികാരികളും , ലാലിച്ചൻ ജോർജ് ചെയർമാൻ, കെ എസ്സ് രാജൂ , ഷാർളിമാത്യൂ, ജോയി കുഴിപ്പാല , വിഷ്ണു എൻ ആർ , മാലിനി അരവിന്, ഓമന സുധൻ വൈസ് പ്രസിഡൻ്റ്മാർ, സജേഷ് ശശി കൺവീനർ, പി എം ജോസഫ് ട്രഷർ , റ്റി ആർ വേണുഗോപാൽ, വി ജി വിജയകുമാർ, അജി സെബാസ്റ്റ്യൻ, കെ അജി, ഉണ്ണികൃഷ്ണൻ കെ എൻ ജോ: കൺവീനർ എന്നിവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments