കളത്തൂക്കടവിൽ ആയുർവേദ ആശുപത്രി നിർമ്മിക്കുവാൻ മാണിസി കാപ്പൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.
തലപ്പലം ഗ്രാമപഞ്ചായത്തിൽ കളത്തുക്കടവിൽ ആയുർവേദ ആശുപത്രി നിർമ്മിക്കുന്നതിനു മാണി സി കാപ്പൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. കളത്തുകടവ് സെന്റ് ജോൺ വിയാനി പള്ളി സൗജന്യമായി ലഭ്യമാക്കിയ സഥലത്താണ് നിർദ്ധിഷ്ട്ട ആശുപത്രി നിർമ്മിക്കുന്നത്.
നിർമാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ തോമസിന്റെ നേതൃത്വത്തിൽ നടന്നു. PWD അസ്സിറ്റന്റ് എഞ്ചിനീയർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയി, വാർഡ് മെമ്പർമാരായ ജോമി
ബെന്നി, ആനന്ദ് ജോസഫ്, മാണി സി കാപ്പൻ MLA യുടെ പ്രധിനിധി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
തലപ്പലം നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം സാക്ഷാത്കരിക്കാൻ സഹായഹസ്തം ഒരുക്കിയ എംഎൽഎയെ മാണി സി കാപ്പന് പഞ്ചായത്ത് പ്രസിഡന്റ് നന്ദി അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments