ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ പിടിയില്‍.


ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി.  പുതുപ്പള്ളി പെരുങ്കാവ് ഭാഗത്ത് ഓലേടം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന സുധിൻ ബാബു (25)  എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (11.06.2024) രാവിലെ തലപ്പാടി ഭാഗത്ത് വച്ചിരുന്ന കരക്കാട്ടൂർ
 സ്വദേശിയായ യുവാവിന്റെ 1,50,000 രൂപ വിലവരുന്ന യമഹ എഫ്.സി ഇനത്തിൽപ്പെട്ട മോട്ടോർസൈക്കിൾ      മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിൽ ഇയാളെ  മോഷ്ടിച്ച ബൈക്കുമായി

 മണിക്കൂറുകൾക്കുള്ളിൽ  വാഴത്തറ ക്രഷര്‍ ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ ജെയിംസ് മാത്യു, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ യേശുദാസ്, അജിത്ത്, അജേഷ്, സിബിമോൻ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments