മന്ത്രിതല ചര്‍ച്ച നടക്കേണ്ടത് മദ്യപരുടെ ആശ്രിതരോട് - കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സംസ്ഥാനത്ത് മദ്യശാലകള്‍ നടത്തുകയും മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാര്‍ മദ്യനയം സംബന്ധിച്ച മന്ത്രിതല ചര്‍ച്ചകള്‍ നടത്തേണ്ടത് മദ്യപിച്ച് മരണപ്പെടുകയും കുടുംബങ്ങള്‍ തകരുകയും ചെയ്തവരുടെ ആശ്രിതരോടും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടും
കൂടിയായിരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
കള്ളുഷാപ്പുടമകള്‍, ട്രേഡ് യൂണിയനുകള്‍, ബാറുടമകള്‍, ഡിസ്റ്റിലറി ഉടമകള്‍ എന്നീവരുമായി മാത്രം ഇപ്പോള്‍ നടന്നുവരുന്ന മന്ത്രിതല
ചര്‍ച്ച വിലപേശലിന് മാത്രമാണ്. മദ്യനയം സംബന്ധിച്ച് പൊതുജനഹിതം ആരായാത്ത ഏക സര്‍ക്കാരാണിത്.
മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ് 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ചിന്താഗതിക്കാര്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments