പി കെ വി പുരസ്‌കാരം നാമനിർദേശം ക്ഷണിച്ചു.
പി കെ വി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്പ്മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ് കിടങ്ങൂർ ഏർപ്പെടുത്തിയിട്ടുള്ള 2023 ലെ പി കെ വി പുരസ്കാരത്തിനുള്ള നാമനിർദേശം ക്ഷണിച്ചു. 10001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൊതു പ്രവർത്തന രംഗത്ത് കേരളമാകെ അറിയപ്പെടുന്ന വ്യക്തിത്വം, സംശുദ്ധമായ പൊതു ജീവിതവും വ്യക്തിത്വവും, പൊതു പ്രവർത്തന രംഗത്തെ സമഗ്രസംഭാവനകൾ,പാർലമെന്ററി രംഗത്തുള്ള മികവാർന്ന
പ്രവർത്തനങ്ങൾ, ഭരണ, ഭരണേതര രംഗങ്ങളിലെ സംഭാവനകൾ, ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ, മതേതരത്വത്തോടുള്ള കൂറും വിശ്വാസവും, പി കെ വി യുടെ രാഷ്ട്രീയ പ്രവർത്തനത്തെയും പൊതുപ്രവർത്തനത്തെയും അനുഭവ വേദ്യമാക്കുന്ന നിസ്തൂല
വ്യക്തിത്വം, പി കെ വി യുടെ സ്മരണയോട് നീതി പുലർത്തുന്ന ഇതര പ്രവർത്തനങ്ങൾ. ഇവയാണ് പുരസ്കാരത്തിന് പരിഗണിക്കുന്ന പൊതു മാനദണ്ഡങ്ങൾ. നാമനിർദേശങ്ങൾ 20.6.2024 ന് മുമ്പായി സെക്രട്ടറി, പി
കെ വി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്പ്മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ് കിടങ്ങൂർ 686572 എന്ന വിലാസിത്തിലോ, pkvcentrekidangoor@gmail.com എന്ന ഇ മെയിലിലോ അയച്ചു തരേണ്ടതാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments