പാരിസ്ഥിതിക പ്രതിസന്ധികളിൽ
മാനുഷിക ഇടപെടൽ നിർണ്ണായകമെന്ന് ജിതേന്ദ്രനാഥ്. യു. എം
പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന അഹിതമായ മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്ടയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് യു.എം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റെയ്ഞ്ചും സെന്റ്. ജോർജ് കോളേജ് അരുവിത്തുറയും ചേർന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തെ
ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ സുമേഷ് ജോർജ്, ബിറ്റി ജോസഫ്, ഡാനാ ജോസ്, നിഷ ജോസഫ് , സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സുരേഷ് വി ജി, എന്നിവരും ഫിസിക്സ്, മാത്തമാറ്റിക്സ് വിഭാഗം യു.ജി.പി ജി വിദ്യാർത്ഥികളും പങ്കെടുത്തു വിദ്യാർത്ഥി പ്രതിനിധി ജസ്വിൻ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. .
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments