സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും പങ്കെടുത്തു. ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ചുവന്ന പട്ട് സാരിയില്‍ അതിസുന്ദരിയായിരുന്നു ഐശ്വര്യ. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കിലുള്ള ബ്ലൗസാണ് താരം അണിഞ്ഞത്. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന
അര്‍ജുന്‍ എന്‍ജിനീയറാണ്. മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്.സ്റ്റാര്‍ മാജിക്കിലെ സജീവസാന്നിധ്യമാണ് ഐശ്വര്യ രാജീവ്. വിവാഹം ഉടനെ ഉണ്ടാകുമെന്ന് സ്റ്റാർ മാജിക്ക് എപ്പിസോഡിനിടെ ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. വിവാഹ ശേഷവും സ്റ്റാർ മാജിക്കിൽ
ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. ബാലതാരമായാണ് ഐശ്വര്യ ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി, പൊന്നമ്പിളി, മാനസമൈന എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയ സീരിയലുകൾ.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments