ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെയും മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ " ക്ലൈയ്മറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ " ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മഴമാപിനി നൽകി പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എബി പൂണ്ടിക്കുളംഈ വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു

.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ അദ്ധ്യക്ഷനായിരുന്നു .മീനച്ചിലാർ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് രാമചന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി .സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കോ ഓർഡിനേറ്റർമാരായ ജി പ്രവീൺ കുമാർ, പി അമ്പിളി എന്നിവർ സംസാരിച്ചു .

സ്കൂൾ അദ്ധ്യാപകരായ .പ്രമോദ്, അനൂപ് ,ശ്രീദേവി , പരിസ്ഥിതി പ്രവർത്തകനും ഫോട്ടോ ഗ്രാഫറുമായ  രമേഷ് കിടങ്ങൂർ എന്നിവർ സന്നിഹിതരായിരുന്നു .തുടർന്ന് പരിസ്ഥിതി പ്രവർത്തകരുടെ സാന്നിധ്യത്തിൽ കുട്ടികൾ വിവിധംയിനം വൃക്ഷത്തൈ നട്ടു. പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുട്ടികൾ ഉപയോഗ ശൂന്യമായ 2789 പേന ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments