കാവുംകണ്ടം പള്ളിയിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി.


ലോക പരിസ്ഥിതി ദിനത്തോട നുബന്ധിച്ച് എ. കെ .സി . സി ,പിതൃവേദി ,മാതൃവേദി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. ഡേവീസ് കല്ലറയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം പരിസ്ഥിതിദിന സന്ദേശം നൽകി .എല്ലാ ഭവനങ്ങളിലും വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി സൗഹൃദ കൂട്ടായ്മ വളർത്താൻ ഫാ.വേകത്താനം ഉദ്ബോധിപ്പിച്ചു. വീടും നാടും ശുചിത്വമുള്ള താക്കിക്കൊണ്ട് ശുചിത്വമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "മരം ഒരു വരം ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പള്ളിയങ്കണത്തിൽ വൃക്ഷത്തൈ നട്ടു. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. 

ടോം തോമസ് കോഴിക്കോട്ട്, ബിജു ഞള്ളായിൽ,സിസ്റ്റർ ജോസ്നാ ജോസ് പുത്തൻപറമ്പിൽ, ബിന്ദു ശ്രീനി കൊണ്ടൂർ ,ബെന്നി കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു .രാജു അറക്കകണ്ടത്തിൽ, ജോസ് കൊന്നക്കൽ, ജോയികല്ലുവെട്ടിയേൽ, ഗ്രേസി ചിറപ്പുറത്തേൽ,  കുഞ്ഞുകുട്ടി മoത്തി പറമ്പിൽ, പാപ്പച്ചൻ കല്ലറയ്ക്കൽ, ദേവസ്വാ കൂനംപാറക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി   .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments