ഹംഗറിയുടെ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ എലിക്കുളംകാരന്‍ അമല്‍ ജേക്കബ് ഓള്‍റൗണ്ടര്‍.


ഹംഗറിയുടെ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ എലിക്കുളംകാരന്‍ അമല്‍ ജേക്കബ് ഓള്‍റൗണ്ടര്‍. 

സുനിൽ പാലാ 

ബാഡ്മിന്റണ്‍ കളിയില്‍ നിന്ന് ക്രിക്കറ്റിലേക്ക് ചുവടുമാറ്റി പ്രശസ്തമായ കോബ്രാ ക്രിക്കറ്റ് ടീമില്‍ പ്രവേശനം നേടിയ അമല്‍ ജേക്കബ് അടുത്തിടെയാണ് ഹംഗറിയുടെ ടീമില്‍ ഉള്‍പ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകളില്‍ പങ്കെടുത്ത് തുടങ്ങിയത്. 
 എലിക്കുളം വഞ്ചിമല കളപ്പുരയ്ക്കല്‍ കെ.ജെ.ജേക്കബിന്റെയും മേഴ്സി ജേക്കബിന്റെയും മൂത്തമകനാണീ മുപ്പതുകാരന്‍.  
കഴിഞ്ഞ വര്‍ഷം നാഷണല്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ അമല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹംഗറി ടീമിനോടൊപ്പം ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റൊമേനിയ എന്നീ ടീമുകള്‍ക്കെതിരെ
 മത്സരത്തിനിറങ്ങിയിരുന്നു. 2026-ല്‍ നടത്തുന്ന ഐ.സി.സി. ട്വന്റി-ട്വന്റി വേള്‍ഡ് കപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ക്വാളിഫൈയിംഗ് മാച്ചുകളിലാണ് ഓള്‍റൗണ്ടറായി അമല്‍ കളിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ ശോഭിക്കാനാവുന്ന അമല്‍ ക്വാളിഫൈയിംഗ് മാച്ചില്‍ ഒരു വിക്കറ്റ് നേടുകയും ചെയ്തു.
തുടക്കം ബാഡ്മാന്റിണ്‍ കളിയില്‍ നിന്ന്
ബാഡ്മിന്റണ്‍ കളിയില്‍ നിന്നാണ് ക്രിക്കറ്റ് രംഗത്തേക്ക് അമല്‍ എത്തുന്നത്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബി.ടെക് നേടിയ അമല്‍ ബെംഗളൂരു ഐ.സി.സി.യില്‍ ഐ.ടി.മേഖലയില്‍ ജോലി ചെയ്യവേ ബാഡ്മിന്റണിലായിരുന്നു ശോഭിച്ചത്. 2019-ലാണ് ഹംഗറിയില്‍ ഐ.ടി.മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടെ പ്രശസ്തമായ കോബ്ര ക്രിക്കറ്റ് ക്ലബില്‍ കളിച്ചുതുടങ്ങിയതോടെയാണ് ക്രിക്കറ്റില്‍
 ശ്രദ്ധേയനായി തുടങ്ങിയത്. കോബ്രാ ക്ലബ്ബിലൂടെ യൂറോപ്യന്‍ ലീഗില്‍ മികച്ച നേട്ടമായതോടെയാണ് ഹംഗറിയുടെ നാഷണല്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു.
അച്ഛന്‍ കെ.ജെ.ജേക്കബ് എയര്‍ഫോഴ്സ് ഹോണററി ഫ്ളൈറ്റ് ലഫ്റ്റനന്റായി വിരമിച്ച ആളാണ്. കേരളത്തിന് പുറത്ത് കേന്ദ്രീയ വിദ്യാലയങ്ങളിലായിരുന്നു അമലിന്റെ സ്‌കൂള്‍ പഠനമെന്നും
 ഇക്കാലത്ത് ക്രിക്കറ്റ് മാച്ചുകളില്‍ പങ്കെടുത്തിരുന്നെങ്കിലും പിന്നീട് ബാഡ്മിന്റണിലായിരുന്നു അമല്‍ ശോഭിച്ചതെന്ന് ജേക്കബ് പറഞ്ഞു. ഹംഗറിയില്‍ ഡബിള്‍ ബാഡ്മിന്റണില്‍ മികച്ച റാങ്കിംഗിലെത്തിയിരുന്നു അമല്‍. അതിന് ശേഷമാണ് ക്ലബ് ക്രിക്കറ്റിലേക്ക് കടന്നുവന്നതെന്നും ജേക്കബ് പറഞ്ഞു. ട്രാവല്‍ വ്ളോഗിലൂടെയും അമല്‍ ശ്രദ്ധേയനാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments