കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പ്രവേശനം നേടിയത് ഏഴു ജോഡി ഇരട്ടകൾ. ഇവർക്കൊപ്പം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി അധ്യക്ഷത വഹിച്ചു.
സ്കൂൾ അസി. മാനേജർ ഫാ. മാത്യു എടാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ, വാർഡ് മെംബർ ആൻസി സിറിയക്, പ്രിൻസിപ്പൽ ബിസോയ് ജോർജ്, പിടിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍, എത്സമ്മ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി മാത്യു, ജീസ് എം. അലക്സ് എന്നിവർ പ്രസംഗിച്ചു.


0 Comments