കോപവും അമിതവാക്കുകളും ഒഴിവാക്കി ക്രിസ്തുവിൽ ഒന്നായി ജീവിക്കുക - ബിഷപ്പ് കല്ലറങ്ങാട്ട്



കോപവും അമിതവാക്കുകളും ഒഴിവാക്കി ക്രിസ്തുവിൽ ഒന്നായി ജീവിക്കുക - ബിഷപ്പ് കല്ലറങ്ങാട്ട് 

ക്രിസ്തുവിൻ്റെ പ്രബോധനങ്ങളിൽ നാം അടിയുറച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും വാക്കുകൾ ഉപയോഗിക്കുമ്പോൾ വിശ്വാസികൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 43 മത് പാല രൂപത ബൈബിൾ കൺവെൻഷൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു പിതാവ്.  എന്തുകൊണ്ടെന്നാൽ, "സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും.


 സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും" (മത്തായി 5:22). അതിനാൽ, വാക്കുകളിൽ മിതത്വം പാലിക്കുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജീവിതമാണ് വിശ്വാസികൾ നയിക്കേണ്ടത്. 


ദൈവത്തിലേക്കുള്ള തിരിച്ചു വരവാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, ഏകരക്ഷകനായ ക്രിസ്തുവിൽ ആശ്വാസം കണ്ടെത്തി, നമ്മുടെ ജീവിതം ഈശോയെ പ്രഘോഷിക്കാനുള്ള ഒരു ഉപാധിയാക്കി മാറ്റണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ കൺവെൻഷൻ എല്ലാ തിന്മകളിൽനിന്നും അകന്നുനിൽക്കാനുള്ള ഒരു ഉണർവ്വാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments