എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പാമ്പോലി നവഭാരത് പബ്ലിക് ലൈബ്രറി ആദരിച്ചു. യോഗംലൈബ്രറി കൗൺസിൽ കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് എൻ.ആർ. ബാബു നടപ്പുറകിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽതാലൂക്ക് വൈസ് പ്രസിഡന്റ് കെ.ആർ.മന്മഥൻ, നവ ഭാരത് ലൈബ്രറി സെക്രട്ടറി തോമസ് മാത്യു പെരുമനങ്ങാട്ട് .പൈക കൈരളി ഗ്രന്ഥശാല സെക്രട്ടറി റെജി ആയില്ലൂക്കുന്നേൽ, താഷ്ക്കന്റ് പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി സന്ദീപ് ലാൽ , ദീപക് രാജ് എം.ആർ.എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കി എ.റ്റി.ബി. സൗകര്യമുള്ള ഏക ലൈബ്രറിയാണ് നവ ഭാരത് ലൈബ്രറി .
A Ti B..(ഏത് സമയത്തും ബുക്കെടുക്കാം ). ബാച്ചിലർ ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് പരീക്ഷയിൽ ആറാം റാങ്കു നേടിയ ടീന ജോസഫ് തൂങ്ങൻ പറ മ്പിൽ , കരോളി ജോസ് മുണ്ടാട്ട്, ഷോൺ ജോർജ് കുരുവിനാ പകുതിയിൽ , നേഹമാത്യു മണ്ഡപത്തിൽ,അഖിൽ പി.എം. പാലത്തടത്തിൽ,സച്ചു കെ.ബൈജു കരിമുണ്ട യിൽ ,ആരോമൽ കെ.ബി. കൊല്ലം പറമ്പിൽ ,അജയ് അനീഷ് കൂനാനിയ്ക്കൽ, ഗാഥ പി.ജെ പാറയിൽ .ആദിത്യൻ മനോജ് വെട്ടിക്കാട്ട്., വിഘ്നേശ് എം.ആർ. മുളങ്ങാശേരിൽ എന്നിവരെയാണ് ആദരിച്ചത്.



0 Comments