എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് - ഇടപ്പാടി മുതല്‍ ശിവഗിരി വരെ - 26ന് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് -  ഇടപ്പാടി മുതല്‍ ശിവഗിരി വരെ - 26ന് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
 
 
വീഡിയോ ഇവിടെ കാണാം👇👇👇👇

 

  
മീനച്ചില്‍  യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ശിവഗിരി ഗുരുകുലം തീര്‍ത്ഥാടന പദയാത്രയാണ് ഇത്തവണത്തേത്. 

മനുഷ്യരാശിയുടെ സമഗ്ര പുരോഗതിക്കായി ആധ്യാത്മികവും ഭൗതികവുമായ ഉന്നമനം ലക്ഷ്യമാക്കി ഗുരുദേവന്‍ കല്‍പ്പിച്ചനുവദിച്ചു തന്നതാണ് ശിവഗിരി തീര്‍ത്ഥാടനം. വിശ്വഗുരുവിന്റെ ദര്‍ശനവും സന്ദേശങ്ങളും എല്ലാ ഗ്രാമങ്ങളിലും ഹൃദയങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 93-ാമത് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം യൂണിയന്‍ സംഘടിപ്പിക്കുന്ന തീര്‍ത്ഥാടന പദയാത്ര 26ന് രാവിലെ 6.30ന് ശ്രീനാരായണഗുരുദേവന്റെ തൃക്കരങ്ങളാല്‍ പ്രതിഷ്ഠ നടത്തപ്പെട്ട ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രസന്നിധിയില്‍ നിന്നും പുറപ്പെടും. 
 

26ന് രാവിലെ 6 30ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ ഒ.എം.സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. മേല്‍ശാന്തി സനീഷ് വൈക്കം ഗുരുസ്മരണ ആലപിക്കും. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ് സ്വാഗതം പറയും. തുടര്‍ന്ന് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ്, പദയാത്ര ക്യാപ്റ്റന്‍ സി.ടി രാജന്‍ എന്നിവര്‍ക്ക് ധര്‍മ്മപതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്യും. 
 
  
സമ്മേളനത്തില്‍ സജീവ് വയലാ, കെ.ആര്‍ ഷാജി, അനീഷ് പുല്ലുവേലി, രാമപുരം സി.ടി രാജന്‍, സുധീഷ് ചെമ്പന്‍കുളം, കെ.ആര്‍ സാബു, കെ.ആര്‍ സജി, എം.എന്‍ ഷാജി, സതീഷ് മണി, മിനര്‍വ മോഹന്‍, രാജി ജിജിരാജ്, സംഗീത അരുണ്‍, അരുണ്‍ കുളംപള്ളി, ഗോപകുമാര്‍ പിറയാര്‍, കെ.ആര്‍ രാജേഷ്, ബൈജു വടക്കേമുറി, പി.ജി പ്രദീപ്, എം.ടി സോമന്‍, രാജേഷ് ശാന്തി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ആറു ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര 2026 ജനുവരി ഒന്നിന് രാവിലെ മഹാസമാധിയില്‍ എത്തിച്ചേരും.


 
എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ശിവഗരിയില്‍ പദയാത്രയെ സ്വീകരിക്കും. 

പത്രസമ്മേളനത്തില്‍ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ്, സജീവ് വയല, രാമപുരം സി.റ്റി. രാജന്‍, സിബി ചിന്നൂസ് എന്നിവര്‍ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments