പ്രൗഢഗംഭീരമായ പ്രവേശനോത്സവം ഒരുക്കി കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കന്ററി സ്കൂൾ
രണ്ടുമാസത്തെ വേനലവധിക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെസ്വീകരിക്കുന്നതിനായി ഒരുക്കിയിരുന്ന പ്രവേശനോത്സവം ഉത്സവ പ്രതീതി സൃഷ്ടിച്ചു രാവിലെതന്നെ പുത്തനുടുപ്പും വർണ്ണ കുടകളുമായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്ക് വർണ്ണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യുംചേർന്ന് നൽകിയത്.
ആദ്യമായി വിദ്യാലയത്തിൽ എത്തിയ കുഞ്ഞുങ്ങളെ വിദ്യാലയ കവാടത്തിൽ നിന്ന് ചെണ്ടമേളത്തിന്റെയും എസ് പി സി ,എൻ സി സി, റെഡ് ക്രോസ് എന്നിവയുടെയും അകമ്പടിയോടെ സ്വീകരിച്ചു .വിദ്യാലയത്തിലെ മുതിർന്ന വിദ്യാർത്ഥികൾ കത്തിച്ചുവച്ച ചിരാതുകൾ നൽകി ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചിരുത്തി. സ്വാഗതനൃത്തത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം വിദ്യാർത്ഥികൾ ആലപിച്ച പ്രവേശനോത്സവഗാനം കുട്ടികളിൽ ഏറെ ആവേശം പകർന്നു . സ്കൂൾപിടിഎ പ്രസിഡൻറ് അശോക് കുമാർ പൂതമന അധ്യക്ഷ പദവി അലങ്കരിച്ച യോഗം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ ജോസ്മോൻ മുണ്ടക്കൽ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ശ്രീമതി സിന്ധുമോൾ എം പി സ്വാഗതമരുളിയ പ്രസ്തുതയോഗത്തിൽഏറ്റുമാനൂരപ്പൻ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ശ്രീമതി സരിത അയ്യർ പ്രവേശനോത്സവദിന സന്ദേശം നൽകി. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ,മെമ്പർ ശ്രീ പി ജി സുരേഷ്,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ പി ബി സജി ,മാതൃ സംഗമം പ്രസിഡൻറ് ശ്രീമതി മിനി ഹരി , പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ഡോ.മേഴ്‌സി ജോൺ എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ആർ ബിജു കുമാർ കൃതജ്ഞത രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
.jpeg)



0 Comments