കിടങ്ങൂരില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു.
പുന്നത്തുറ സ്വദേശി കരിമ്പിന്‍ പറമ്പില്‍ അജയ് ദിവാകരന്‍ എന്ന 23 കാരനാണ് മരണമടഞ്ഞത്.
കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ മാന്താടി ജംഗഷനും ക്ഷേത്രം ജംഗ്ഷനമിടയില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. അയര്‍ക്കുന്നം ഭാഗത്തെക്കുപോകുകയായിരുന്ന ബൈക്കും കിടങ്ങൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഇന്നോവയുമാണ് കൂട്ടിയിടിച്ചത്.
ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവിനെ കിടങ്ങൂര്‍ പോലീസ് എല്‍.എല്‍.എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments