മൂന്നാറിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ഡ്രൈവർക്ക്‌ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ.


മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ജീപ്പ് ഡ്രൈവർ മുനിയാണ്ടി ആണ് മരിച്ചത്. മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.വാഹനമോടിക്കുന്നതിനിടെ പെരിയവാരക്ക് സമീപം വച്ച് ഡ്രൈവർ മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു. വാഹനത്തില്‍ 6 പേർ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments