കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെ ലഭിച്ചതിൽ സന്തോഷം...... ഗീവർഗീസ് മാർ കൂറീലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിലും പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ........ ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയാതുകൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നതെന്നും സുകുമാരൻ നായർ.


കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരെ ലഭിച്ചതിൽ സന്തോഷം......
ഗീവർഗീസ് മാർ കൂറീലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിലും  പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ........ ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയാതുകൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നതെന്നും സുകുമാരൻ നായർ.

മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആയിരുന്നല്ലോ മാർ കൂറീലോസ്. അപ്പോൾ ഇതൊക്കെ കേൾക്കുമെന്നും ജി. സുകുമാരൻ നായർ ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ട് കേന്ദ്ര മന്ത്രിമാരെ കേരളത്തിന്  ലഭിച്ചതിൽ സന്തോഷം.

ജനാധിപത്യം വിജയിക്കണം. അതിനു ശക്തമായ പ്രതിപക്ഷം വേണം. അതില്ലാതെ പോയതിന്റെ ഗതികേട് കേന്ദ്രത്തിലായാലും, കേരളത്തിലായാലും നമ്മുടെ രാജ്യത്തെ ജനങ്ങൾ അനുഭവിച്ചു. 
ഇപ്പോൾ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തിൽ ഉണ്ടായപ്പോൾ ടോൺ മാറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു..
അതുപോലെ കേരളത്തിലെ  ജനങ്ങൾക്കും അപ്രീതിയുണ്ട്. ഇനിയുള്ള കാലമെങ്കിലും സംസ്ഥാനത്തെയും പ്രതിപക്ഷത്തെ ഉൾക്കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെയും, സഹകരണത്തോടെയും ഭരണം നടത്തിയില്ലെങ്കിൽ കേന്ദ്രത്തിന്റെ അവസ്ഥ തന്നെയായിരിക്കും ഇവിടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം എൻ എസ് എസിന് അംഗീകാരമാണെന്ന് പറയുന്നില്ല. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എൻ എസ് എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments