ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹവിവാഹം 'മാംഗല്യം 2024' കേരള സമൂഹത്തിന് മാതൃക - മന്ത്രി റോഷി അഗസ്റ്റിന്‍



ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് സമൂഹവിവാഹം 'മാംഗല്യം 2024' കേരള സമൂഹത്തിനാകെ മാതൃകയാണെന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് സമൂഹവിവാഹം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ അശരണര്‍ക്ക് ലയണ്‍സ് ക്ലബ് നല്‍കി വരുന്ന സ്‌നേഹ തണല്‍ പാലാക്കാരുടെ കരുണയാണ് വെളിപ്പെടുത്തുന്നതെന്നും, ഇന്ന് മൂന്ന് യുവതികളുടെ വിവാഹം നടത്തിക്കൊടുത്തത് അതിന് ഒരു ഉദാഹരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 


ഈ സദസ്സില്‍ കാണുന്നവരെയെല്ലാം എനിക്കറിയാവുന്നവരാണെന്നും, എന്റെ ബാല്യകാലവും വിദ്യാര്‍ത്ഥി ജീവിത കാലവുമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
 


ക്ലബ് പ്രസിഡണ്ട് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോ ഐ കോശി മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍. വെങ്കിടാചലം,  മജു പുളിക്കന്‍, മാത്യു കോക്കാട്ട്, സിബി പ്ലാത്തോട്ടം, ജോസ് തെങ്ങുംപള്ളി, സാബു ജോസഫ്, ശ്രീകുമാര്‍ പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments