അരുവിത്തുറ കോളേജിൽ ദീക്ഷാരംഭം 2024 പൂർത്തിയായി.


നവാഗത ബിരുദ വിദ്യാർത്ഥികളെ പുതിയ ഓണേഴ്സ്സ് ബിരുദ വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിന് മുന്നോടിയായി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്  സംഘടിപ്പിച്ച സ്റ്റുഡൻ്റ് ഇൻഡക്ഷൻ പ്രോഗ്രാം ദീക്ഷാരംഭം -2024 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ മുഖ്യ അതിഥിയായിരുന്നു. കോളേജ്

 പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു. ജൂലൈ ഒന്നിന് ആരംഭിച്ച ദീക്ഷാ രംഭം ക്യാംപയിനിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ  വ്യക്തികൾ ക്ലാസ്സുകൾ നയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments