നെല്ലിന്റെ കാര്യത്തിൽ മാത്രമല്ല പൂക്കാലവും വരവേല്ക്കുന്ന ഒരുങ്ങി എലിക്കുളം. കാർഷിക ഗ്രാമമായ എലിക്കുളത്ത് ഇതിന്റെ ആദ്യഘട്ടമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. പനമറ്റം മുടവനാട്ട് ഡോക്ടർ ജയചന്ദ്രന്റെ പുരയിടത്തിലാണ് തൈകൾ നട്ടത്.എലിക്കുളം കൃഷിഭവന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും അഭിമുഖ്യത്തിലാണ് ഓണക്കാലത്ത് പൂക്കൾ ഒരുക്കുന്നതിനായി ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചത്. പനമറ്റത്തെ വിവിധ
കൃഷിയിടങ്ങളിലായി ഒരേക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കുടുംബശ്രീയുടെ മുതിർന്ന അംഗം രാജമ്മയ്ക്ക് ചെണ്ടുമല്ലിതൈകൾകൈമാറി നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.
ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൂര്യാമോൾ ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട് . നിർമ്മല ..ചന്ദ്രൻ ,കൃഷി ഓഫീസർ കെ.പ്രവീൺ. സി.ഡി.എസ്. ചെയർ പേഴ്സൺ പി.എസ്. ഷെഹ്ന, പനമറ്റം ദേശീയ വായനശാല പ്രസിഡന്റ് എസ്.. രാജീവ് . കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments