മാലിന്യം അടിയന്തിരമായി മാറ്റാൻ ചെയർചെയർപേഴ്സൺ ഇന്നലെ നിർദ്ദേശം കൊടുത്തു. ഇന്ന് സംഗതി ക്ലീൻ .......
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന് വൻതോതിൽ മാലിന്യം കൂടിക്കിടക്കുകയായിരുന്നു .ഇന്നലെ സ്ഥലം സന്ദർശിച്ച പാലാ മുനിസിപ്പൽ ചെയർപേഴ്സൺ
ദിയാ. .ബി നായർ എത്രയും വേഗം ഈ മാലിന്യം നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
ഇതേ തുടർന്ന് ഇന്ന് അവധി ദിവസമായിരുന്നിട്ടും മുൻസിപ്പൽ ശുചീകരണ വിഭാഗം ജീവനക്കാർ എത്തി ഇവിടം ക്ലീനാക്കി .
ട്രാൻസ്ഫോർമർ ഓഫ് ചെയ്യിച്ച് ശേഷം ഇവിടെ ക്ലീൻ ആക്കുകയായിരുന്നു. ബസ് സ്റ്റാൻഡ് പരിസരവും ശുചീകരിച്ചിട്ടുണ്ട്

.jpeg)




0 Comments